ജെ.ഡി.ടി പ്രിന്‍സിപ്പലായിരുന്ന കെ.പി. ഹംസ മക്കയില്‍ നിര്യാതനായി

മക്ക - ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് കൊട്ടാരം റോഡില്‍
കെ.പി.ഹംസ (82) മക്കയില്‍ നിര്യാതനായി. സംസ്ഥാന വൊക്കേഷനല്‍ ഹയര്‍ എജുക്കേഷന്‍ ഡയറക്ടറും കോഴിക്കോട് ജെ.ഡി.ടി പ്രിന്‍സിപ്പലുമായിരുന്നു. ഉംറ നിര്‍വഹിക്കാന്‍ കുടുംബ സമേതം കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി നെടുങ്ങോട്ടൂര്‍  സ്വദേശിയാണ്. പിതാവ്: കിഴക്കേ പള്ളത്ത് കുഞ്ഞി ബാവു സാഹിബ്.( തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു)
പാലക്കാട് എന്‍ജിനിയറിങ്ങ് കോളജില്‍ നിന്നാണ് ബിരുദം നേടിയത്. തുടര്‍ന്ന് തിരൂര്‍ എസ് എസ് എം പോളിടെക്‌നിക്ക് സിവില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പലായിരിക്കെ സാങ്കേതിക വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായി നിയമനം ലഭിച്ചു.
വിരമിച്ച ശേഷം കോഴിക്കോട് ജെ.ഡി.ടി പോളിടെക്‌നിക്കില്‍ പ്രഥമ പ്രിന്‍സിപ്പലായിരുന്നു. ഭാര്യ: ചമ്മനുര്‍ അറക്കല്‍ ബാപ്പുവിന്റെ പുത്രി ആമിനക്കുട്ടി .മക്കള്‍: ഡോ സുനില്‍ റഫീഖ് (ടി ഐ ബാങ്കളൂര്‍), അനില്‍ ഷഫീഖ് (ഖത്തര്‍ എയര്‍വെയ്‌സ്) ഡോ ബനില്‍ ഹഫീഖ് (ഇഖ്‌റഅ് ആശുപത്രി) രഹന (വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ മലപ്പുറം) മരുമക്കള്‍: ഡോ ഹാമിദ് (മലപ്പുറം) നജീബ (ബംഗളൂരു) ടി കെ ഷംല (ഖത്തര്‍)ഫരീദ (ഇഖ്‌റഅ്  ആശുപത്രി). പരേതനായ മുഹമ്മദ് കുട്ടി ഏക സഹോദരനാണ്.

 

 

Latest News