മുംബൈ-തീവ്ര വലത് സംഘടനയായ കര്‍ണി സേന ജാവേദ് അക്തറിന് എതിരെ രംഗത്ത്. സ്ത്രീകളുടെ മുഖാവരണത്തെ കുറിച്ചുളള പരാമര്‍ശത്തിന്റെ പേരിലാണ് പ്രശസ്ത തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന് എതിരെ കര്‍ണി സേന കൊലവിളിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം. ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ ഹിന്ദു സ്ത്രീകള്‍ മുഖം മറയ്ക്കാനുപയോഗിക്കുന്ന ഖൂണ്‍ഘട്ടും നിരോധിക്കണം രണ്ടിന്റെയും ആവശ്യം എന്താണ് എന്നും ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. ജാവേദ് അക്തര്‍ മൂന്ന് ദിവസത്തിനുളളില്‍ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് കര്‍ണിസേനയുടെ ആവശ്യം. അതിന് തയ്യാറായില്ലെങ്കില്‍ ജാവേദ് അക്തറിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് നാക്ക് പിഴുതെടുക്കുമെന്ന് കര്‍ണി സേന ഭീഷണി മുഴക്കിയിരിക്കുകയാണ്. വീട്ടില്‍ കയറി തല്ലുമെന്നും കര്‍ണി സേന പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു. പ്രസ്താവന വിവാദമായതോടെ ജാവേദ് അക്തര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.