ഇസ്രായില്‍ ക്രൂരത തുടരുന്നു; ഗര്‍ഭിണിയും 14 മാസം പ്രായമായ കുഞ്ഞും മരിച്ചു

ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനം.

ഗാസ- ഇസ്രായില്‍ ഗാസയില്‍ തുടരുന്ന വ്യോമക്രമണത്തില്‍ ഗര്‍ഭിണിയും അവരുടെ 14 മാസം പ്രായമായ മകളും കൊല്ലപ്പെട്ടു. ഫലസ്തീനികള്‍ 200 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ആരോപിച്ച് ഇസ്രായില്‍ സൈന്യം ഗാസയില്‍ കരയിലും ആകാശത്തും ആക്രമണം തുടരുകയാണ്. 30 കേന്ദ്രങ്ങളിലാണ് ഇസ്രായില്‍ സൈന്യം ബോംബ് വര്‍ഷിച്ചത്.
ഗാസ സിറ്റിയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 14 മാസം പ്രായമായ സെബ അബൂ അറാര്‍ മരിച്ചതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സെബയുടെ മാതവും ഗര്‍ഭിണിയുമായ 37 കാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്ക് നിസ്സാര പരിക്കേറ്റു.
ശനിയാഴ്ച ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രായിലിലേക്ക് റോക്കാറ്റാക്രമണം നടത്തിയിരുന്നു.

 

 

Latest News