ന്യൂദല്‍ഹി-സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കില്ലെന്ന് സി.ബി.എസ്.ഇ പി.ആര്‍.ഒ രാമശര്‍മ അറിയിച്ചു. ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയും മറ്റും ബോര്‍ഡ് യഥാസമയം ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
12 ാം ക്ലാസ് ഫലം മുന്നറിയിപ്പില്ലാതെ പുറത്തിറക്കിയതുപോലെ ഇന്ന് പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സി.ബി.എസ്.ഇ വക്താവിന്റെ വിശദീകരണം. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇന്ന് ഫലം പ്രസിദ്ധീകരിക്കില്ലെന്നും അദ്ദേഹം പ്രിന്‍സിപ്പല്‍മാരേയും വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അറിയിച്ചു.