Sorry, you need to enable JavaScript to visit this website.

നേപ്പാളിനെ ഇന്ത്യയും ചൈനയുമായി  ബന്ധിപ്പിക്കുന്ന റെയില്‍ പാത വരുന്നു 

കാഠ്മണ്ഡു- നേപ്പാളിനെ ഇന്ത്യയും ചൈനയുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാതകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് നേപ്പാള്‍ പ്രസിഡന്റ് ബിന്ദ്യ ദേവി ഭണ്ഡാരി അറിയിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കി.
ബിര്‍ഗുന്‍ജ്കാഠ്മണ്ഡു, റസുവഗധികാഠ്മണ്ഡു എന്നീ റെയില്‍ പാതകളാണ് ഇന്ത്യയെയും ചൈനയെയും നേപ്പാളുമായി ബന്ധിപ്പിക്കുന്നത്. ഇവയുടെ നിര്‍മ്മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും – ബിന്ദ്യ ദേവി ഭണ്ഡാരി പറഞ്ഞു. അയല്‍രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാതകളുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക തലങ്ങള്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശകലനം ചെയ്യുകയാണ്. അതിന്റെ ആദ്യഘട്ടമായാണ് നേപ്പാളിനെ ഇന്ത്യയും ചൈനയുമായി ബന്ധിപ്പിക്കുന്നത്.

Latest News