മദീനയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മദീന - കിഴക്കന്‍ മദീനയില്‍ എയര്‍പോര്‍ട്ട് റോഡിനു സമീപം വെള്ളക്കെട്ടില്‍ വീണ് രണ്ടു സൗദി പെണ്‍കുട്ടികള്‍ മരിച്ചു. ഏഴും ഒമ്പതും വയസ്  പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഒരു കുട്ടിയെ  പ്രദേശത്തുണ്ടായിരുന്നവരും രണ്ടാമത്തെ പെണ്‍കുട്ടിയെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ് വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് മദീന സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍ജുഹനി പറഞ്ഞു.

 

Latest News