കശാപ്പ് വിജ്ഞാപനം തിരുത്താന്‍ ഗോവയിലെ സര്‍ക്കാരും ആവശ്യപ്പെടും

പനാജി- കശാപ്പിനായുള്ള കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച വിജ്ഞാപനം തിരുത്തണമെന്ന് ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തെ ജനങ്ങളില്‍ ഉടലെടുത്ത ആശങ്ക കണക്കിലെടുത്താണിതെന്ന് കൃഷി മന്ത്രി വിജയ് സര്‍ദേസായി പറഞ്ഞു. പ്രശ്‌നം മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി കേന്ദ്രത്തിന് എഴുതുമെന്നും സര്‍ദേസായി പറഞ്ഞു.
വിജ്ഞാപനത്തിലെ ഏതാനും പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്താനും തിരുത്തല്‍ വരുത്താനുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും വെജിറ്റേറിയന്മാരാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന ഭീതിയാണ് ഇപ്പോള്‍ ജനങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ദേസായി പറഞ്ഞു.

ഖത്തറിന്  എന്തുകൊണ്ട് മാപ്പില്ല?

ഗള്‍ഫ് വാര്‍ത്തകള്‍ വായിക്കാം

 

 

Latest News