ന്യൂദല്‍ഹി- തലസ്ഥാനത്ത് റോഡ് ഷോ നടത്തുകയായിരുന്ന ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ചു. ന്യൂദല്‍ഹി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മോത്തി നഗര്‍ പ്രദേശത്ത് വോട്ട് ചോദിച്ച് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് വാഹനത്തില്‍ ചാടിക്കയറി മുഖ്യമന്ത്രിയുടെ മുഖത്തടിച്ചത്.
അക്രമിയെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി കെജ് രിവാളിന്റെ അനുയായികള്‍ കൈകാര്യം ചെയ്യുമ്പോഴേക്കും പോലീസ് എത്തി രക്ഷപ്പെടുത്തി. കൈലാസ് പാര്‍ക്ക് സ്വദേശി സുരേഷാണ് അക്രമിയെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി. മോഡിയുടെ വാഹനമെത്തുന്നതുവരെ ഇയാള്‍ റോഡരികില്‍ കാത്തിരിക്കുകയായിരുന്നു. കെജ് രിവളിനുനേരെ അസഭ്യം ചൊരിഞ്ഞുകൊണ്ടാണ് അക്രമി വാഹനത്തിലേക്ക് ചാടിക്കയറിയത്.
പ്രതിപക്ഷം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണിതെന്ന് സുരക്ഷാ അലംഭാവത്തെ വിമര്‍ശിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
33 കാരനായ സുരേഷ് കൈലാസ് പാര്‍ക്കില്‍ സ്‌പെയര്‍ പാര്‍ട്‌സ് കച്ചവടക്കാരനാണന്ന് പോലീസ് കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു. ബി.ജെ.പിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സുരഭ് ഭരദ്വാജ് ആരോപിച്ചു.