രണ്ട് അക്ഷയ്കുമാര്‍ ചിത്രങ്ങള്‍ നമോ ടിവിയില്‍ കാണിക്കാന്‍ ബി.ജെ.പി അനുമതി തേടി

ന്യൂദല്‍ഹി- നമോ ടി.വിയിലൂടെ രണ്ട് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അക്ഷയ് നായകനായ പദ്മന്‍, ടോയ്‌ലെറ്റ് -ഏക് പ്രേം കഥ എന്നിവ നമോ ടി.വയില്‍ കാണിക്കാനാണ് അനുമതി തേടിയത്.
സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങളായതിനാല്‍ സംപ്രേഷണം അനുവദിക്കണമെന്ന് ബി.ജെ.പി നല്‍കിയ അപേക്ഷയില്‍ പറയുന്നു. റെക്കോര്‍ഡ് ചെയ്ത് പരിപാടികള്‍ നമോ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് അനുമതി നേടിയിരിക്കണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

 

Latest News