Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കുന്നു-പ്രധാനമന്ത്രി

ബിക്കാനീര്‍ -സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. വിദേശത്തുനിന്നുള്ള അതിഥികളെ പാമ്പാട്ടികളെ കാണിച്ച് കോണ്‍ഗ്രസ് ഒരുകാലത്ത് സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യ പാമ്പാട്ടികളുടെ നാടാണെന്നാണ് അന്ന് വിദേശികള്‍ വിശ്വസിച്ചിരുന്നത്-രാജസ്ഥാനിലെ ബിക്കാനീറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ മുന്നേറുന്നത്. പാമ്പാട്ടികളെ എവിടെയും കാണാന്‍ കഴിയില്ല. ഇക്കാര്യം കോണ്‍ഗ്രസ് വിസ്മരിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.
റായ്ബറേലിയിലെ രഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാമ്പുകളെ കൈയിലെടുത്ത നടപടിയെയാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.
സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണം നടത്തുന്നതിനിടെ പാമ്പാട്ടികള്‍ക്കൊപ്പം ഇരുന്ന് പ്രിയങ്ക പാമ്പുകളെ കൈയിലെടുക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 

 

Latest News