യെച്ചൂരിയും കനയ്യകുമാറും പേരു മാറ്റണമെന്ന് ശിവസേനാ നേതാവ്

ന്യൂദല്‍ഹി- രാമായണവും മഹാഭാരതവും അക്രമ സംഭവങ്ങള്‍ നിറഞ്ഞതാണെന്ന് പറയുന്ന സി.പി.എം നേതാവ് സീതാറാം യെച്ചൂരി വിമര്‍ശിക്കുന്നതിനു മുമ്പ് പേരിന് മുന്നിലെ സീതാറാം മാറ്റണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
ഹിന്ദുക്കളെ വിമര്‍ശിക്കുകയും മതനിരപേക്ഷനെന്ന് സ്വയം പ്രഖ്യാപിക്കുകയമാണ് യെച്ചൂരി ചെയ്യുന്നത്. പേരിനൊപ്പമുള്ള സീതാറാം അദ്ദേഹം മാറ്റണം. യെച്ചൂരിയുടേത് അദ്ദേഹത്തിന്റെ സ്വന്തം പ്രത്യയശാസ്ത്രമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
അവരുടെ സ്ഥാനാര്‍ഥി കനയ്യകുമാറിന്റെ പേരും മാറ്റേണ്ടതാണന്നും കൃഷ്ണന്റെ പേരാണ് കനയ്യകുമാറെന്നും റാവത്ത് പറഞ്ഞു.

 

Latest News