ഭുവനേശ്വര്‍- ഒഡീഷയില്‍ കനത്തം നാശം വിതച്ച് വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേര് കുഞ്ഞിന് നല്‍കി ദമ്പതികള്‍. ഭുവനേശ്വര്‍ റെയില്‍വേ ഹോസ്പിറ്റലില്‍ രാവിലെ 11.03 ന് ജനിച്ച കുഞ്ഞിനാണ് ഫോനി എന്നു പേരിട്ടത്. റെയില്‍വേ ജീവനക്കാരിയാണ് 32 കാരിയായ അമ്മ. മഞ്ചേശ്വറില്‍ റെയില്‍വെ റിപ്പെയര്‍ വര്‍ക്ക്‌ഷോപ്പില്‍ ഹെല്‍പറായി ജോലി നോക്കുന്ന അമ്മയും കുഞ്ഞു ഫോനിയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ഡോക്ടര്‍മാരോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആളുകള്‍ എതിര്‍ത്തും പിന്തുണച്ചും രംഗത്തുവന്നു. ഫോനി എന്നതിന് പാമ്പ് എന്നു കൂടി അര്‍ഥമുള്ളതിനാല്‍ മാതാപിതാക്കള്‍ വേറൊരു പേരു നല്‍കണമായിരുന്നുവെന്നാണ് ട്വിറ്ററില്‍ വിമര്‍ശിച്ചവര്‍ പറഞ്ഞത്.
ഫോനി ചുഴലിക്കാറ്റ് വീശിയടിക്കുന്നതിനു മുമ്പ് 10 ലക്ഷം പേരെയാണ് ഒഡീഷ തീര പ്രദേശത്തെ ജില്ലകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്.