Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷ : ശിരോവസ്ത്രം ധരിക്കാം, പക്ഷേ നേരത്തെ എത്തണം

ന്യൂദല്‍ഹി- മെയ് അഞ്ചിന് ഞായര്‍ നടക്കുന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍  വസ്ത്രധാരണ രീതിയില്‍ ഏറെ ശ്രദ്ധിക്കണം. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്.

പരീക്ഷ സുതാര്യമായി നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും ഡ്രസ് കോഡും പുറത്തിറക്കിയിട്ടുണ്ട്. ഞായര്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണിമുതല്‍ അഞ്ചു മണി വരെയാണ് പരീക്ഷ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്‌കോഡുണ്ട്.
സണ്‍ഗ്ലാസ്, കടലാസ് ഷീറ്റ്, ജ്യോമെട്രിക് ബോക്‌സ്, മറ്റു ബോക്‌സുകള്‍, കാല്‍ക്കുലേറ്റര്‍, റൈറ്റിംഗ് പാഡ്, പെന്‍ഡ്രൈവ്, റബ്ബര്‍, ലോഗരിതം പട്ടിക, ഇലക്ട്രോണിക് പേന, സ്‌കാനര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഹെഡ് ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, മൈക്രോ ചിപ്പ് എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കണം.

 

ആണ്‍കുട്ടികളുടെ ഡ്രസ് കോഡ്

* ഇളം നീലനിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട്
* ഇളം നിറത്തിലുള്ള ജീന്‍സ്. ഇതിന് വലിയ ബട്ടന്‍സോ ധാരാളം പോക്കറ്റുകളോ ഒന്നിലധികം സിബ്ബുകളോ ഉണ്ടാകാന്‍ പാടില്ല.
* കുര്‍ത്ത, പൈജാമ എന്നിവ അനുവദിക്കില്ല
* വള്ളിച്ചെരിപ്പ്, സാധാരണ ചെരിപ്പും ധരിക്കാം. ഷൂസ് ധരിക്കാന്‍ പാടില്ല.
* വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി, ബെല്‍റ്റ് എന്നിവ അനുവദനീയമല്ല.
* ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള കണ്ണടയും ലെന്‍സും ധരിക്കാം.

 പെണ്‍കുട്ടികളുടെ ഡ്രസ്‌കോഡ്

* ഇളംനിറത്തിലുള്ള ഹാഫ് സ്ലീവ് ചുരിദാറോ ടീഷര്‍ട്ടോ ധരിക്കാം.
* ഇളം നിറത്തിലുള്ള സല്‍വാര്‍, ജീന്‍സ്, ലെഗിന്‍സ്, എന്നിവ ധരിക്കാം. വസ്ത്രങ്ങളില്‍ വലിയ ബട്ടന്‍സോ, ഫ്‌ളോറല്‍ പ്രിന്റിംഗോ പാടില്ല.
* സാരിയും ദുപ്പട്ടയും അനുവദിക്കില്ല.
* വള്ളിച്ചെരിപ്പോ സ്ലിപ്പറോ ധരിക്കാം. ഷൂസ് അനുവദിക്കില്ല.
* ഷാളും ദുപ്പട്ടയും അനുവദിക്കില്ല.
* മുസ്ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശി രോവസ്ത്രമോ ബുര്‍ഖയോ ധരിക്കാം. എന്നാല്‍, ഇവര്‍ 12.30ന് മുമ്പായി പരിശോധനക്കു ഹാജരാകണം.
* മോതിരം, കമ്മല്‍, ചെയിന്‍, മുക്കുത്തി തുടങ്ങിയ ആഭരണങ്ങള്‍ അനുവദിക്കില്ല.
* മുടി നേരിയ റബര്‍ബാന്‍ഡ് കൊണ്ടു കെട്ടിവെക്കാം. ഹെയര്‍ ക്ലിപ്പോ മറ്റു ഡി  സൈനര്‍ വസ്തുക്കളോ അനുവദിക്കില്ല.
* വാച്ചോ ബ്രേസ്‌ലെറ്റോ ധരിക്കരുത്.
* ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചുള്ള കണ്ണടയും ലെന്‍സും ധരിക്കാം.

 

Latest News