നൂറ് ചക്രമുള്ള ലോറി എത്തുന്നു, കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി- കൊച്ചി റിഫൈനറിയിലേക്ക് പടുകൂറ്റന്‍ ലോറി എത്തുന്നതിനാല്‍ നാലാം തിയതി സീ പോര്‍ട്ട്എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണം. നാളെ രാത്രി 12 മണിമുതല്‍ അഞ്ചാംതിയതി രാവിലെ വരെയാണ് വാഹന നിയന്ത്രണം. കുണ്ടന്നൂര്‍ മുതല്‍ കൊച്ചിന്‍ റിഫൈനറി വരെയുള്ള ഭാഗങ്ങളിലാവും നിയന്ത്രണം ശക്തമാക്കുക. വലിയ ഉപകരണങ്ങള്‍ (ഓവര്‍ ഡൈമന്‍ഷണല്‍ കണ്‍സൈന്‍മെന്റ്) കയറ്റിയ നൂറു വീലുള്ള ലോറിയാണ് എത്തുന്നത്.വില്ലിങ്ടണ്‍ ഐലന്റിലുള്ള കൊച്ചി തുറമുഖത്തു നിന്ന് റോഡുമാര്‍ഗം അമ്പലമുകളിലേക്കാണ് ലോറി പോകുന്നത്. ഈ സാഹചര്യത്തിലാണ് ഈ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
 

Latest News