വീട്ടമ്മയെ കൊലപ്പെടുത്തിയ  വേലക്കാരിക്ക് ജീവപര്യന്തം 

മലപ്പുറം-വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.
പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയ്ക്കാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2013 മാര്‍ച്ച് നാലിനായിരുന്നു വളാഞ്ചേരി സ്വദേശി കുഞ്ഞുലക്ഷ്മിയെ ശാന്തകുമാരി കൊലപ്പെടുത്തിയത്. കുഞ്ഞുലക്ഷ്മിയുടെ മകന്റെ വീട്ടിലെ വേലക്കാരിയായിരുന്നു ശാന്തകുമാരി. ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായാണ് ഇവര്‍ കൊലപാതകം നടത്തിയത്. വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടിയ ശാന്തകുമാരി മരണം ഉറപ്പിക്കാനായി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു.ആഭരണങ്ങള്‍ കവര്‍ന്ന ശേഷം തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറുകയും ചെയ്തു.

Latest News