മക്ക- അല്അര്ദിയ്യാത്തില് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി ആലുശാകിര് അല്‍ആമിരി വെടിയേറ്റ് മരിച്ചു. രാവിലെ 6.50 ന് ജോലി ചെയ്യുന്ന സ്കൂളിനു മുന്നില്‍ വെച്ചാണ് പ്രിന്‍സിപ്പലിനു നേരെ ആക്രമണമുണ്ടായത്. കാറില്‍ നിന്ന് ഇറങ്ങി സ്കൂളിലേക്ക് കയറിപ്പോകുന്നതിനിടെ ഇദ്ദേഹത്തിന് നാലു തവണ വെടിയേറ്റു. കാറിനും ഏതാനും തവണ വെടിയേറ്റു. ബന്ധുവാണ് പ്രിന്‍സിപ്പലിനു നേരെ വെടിവെപ്പ് നടത്തിയത്. പ്രതിയെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.






