Sorry, you need to enable JavaScript to visit this website.

കള്ളപ്പണക്കേസില്‍ സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം

മുംബൈ- പ്രശസ്ത മതപ്രബോധകന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് എന്‍ഫോഴ്‌മെന്റ് മുംബൈ കോടതയില്‍  കുറ്റപത്രം നല്‍കിയത്. 193 കോടിയുടെ അനധികൃത ആസ്തി കണ്ടെത്തിയെന്നും 50.64 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയെന്നും സാക്കിര്‍ നായിക്കിനെതിരെ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ പറയുന്നു.
2016 ല്‍ ബംഗ്ലാദേശില്‍ 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ പ്രതി, താന്‍ പീസ് ടി.വിയില്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയത്. ദുബായ് ആസ്ഥാനമായി സംപ്രേഷണം നടത്തുന്ന പീസ് ടി.വി 2006 ല്‍ സാക്കിര്‍ നായിക്ക് ആരംഭിച്ചതാണ്.
ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ 2007 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളില്‍ മുംബൈയില്‍ സംഘടിപ്പിച്ച ദശദിന സമാധാന സമ്മേളനങ്ങളിലാണ് സാക്കിര്‍ നായിക്ക് ആരോപണവിധേയമായ പ്രഭാഷണങ്ങള്‍ നടത്തിയതെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. ഐ.ആര്‍.എഫ് സംഘടിപ്പിച്ച ഇത്തരം സമ്മേളനങ്ങളില്‍ മറ്റു മതക്കാരെ ഇസ്്‌ലാമിലേക്ക് മാറ്റിയിരുന്നുവെന്നും പറയുന്നു.
സാക്കിര്‍ നായിക്ക് മനഃപൂര്‍വം ഹിന്ദു, ക്രിസ്ത്യന്‍, ശിയാ, സൂഫി, ബറേല്‍വി തുടങ്ങിയവരുടെ വിശ്വാസങ്ങളെ അവഹേളിച്ചിരുന്നുവെന്ന് ദേശീയ അന്വഷണ ഏജന്‍സി നേരത്തെ ആരോപിച്ചിരുന്നു.സ്ഥിരതാമസത്തിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സാക്കിര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണ്.

 

 

Latest News