ന്യൂദല്‍ഹി- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.4 ശതമാനമാണ് വിജയം. ഒന്നാം റാങ്ക് രണ്ടു പെണ്‍കുട്ടികള്‍ പങ്കിട്ടു. ഗാസിയാബാദിലെ ഹന്‍സിക ശുക്ല, മുസഫര്‍നഗറിലെ കരിഷ്മ അറോറ എന്നിവരാണ് 499 മാര്‍ക്കോടെ ആദ്യ റാങ്ക് പങ്കിട്ടത്. 498 മാര്‍ക്ക് നേടിയ ഗൗരങ്കി ചാവ്‌ള (റിഷികേഷ്), ഐശ്വര്യ (റായ് ബറേലി), ഭവ്യ (ജിന്ദ്) എന്നിവര്‍ രണ്ടാം റാങ്കും പങ്കിട്ടു. 497 മാര്‍ക്ക് നേടി മൂന്നാം റാങ്ക് പങ്കിട്ട 18 വിദ്യാര്‍ത്ഥികളില്‍ 11 പേരും പെണ്‍കുട്ടികളാണ്. തുടച്ചയായ അഞ്ചാം വര്‍ഷമാണ് റാങ്കുകളിലെ ആധിപത്യം പെണ്‍കുട്ടികള്‍ നിലനിര്‍ത്തിയത്. വിജയശതമാനത്തില്‍ ഏറ്റവും മുന്നിലെത്തിയത് തിരുവനന്തപുരം റീജനാണ്. 98.2 ശതമാനം. ചെന്നൈ 92.93, ദല്‍ഹി 91.87 എന്നിവയാണ് തുടര്‍ന്നുള്ള റീജനുകള്‍.
റിസല്‍ട്ട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
13 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതി പരീക്ഷയുടെ ഫലം റെക്കോര്‍ഡ് വേഗത്തില്‍ 28 ദിവസത്തിനകമാണ് പ്രഖ്യാപിച്ചത്. ഇക്കുറി പരീക്ഷയും നേരത്തെയായിരുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 98.54 ശതമാനവും ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 96.62 ശതമാനവുമാണ് വിജയം.