പെരുമാറ്റച്ചട്ടലംഘനം: മോഡിക്കും അമിത് ഷാക്കും എതിരായ പരാതിയിൽ ആറിനകം തീരുമാനമെടുക്കണം-സുപ്രീം കോടതി

ന്യൂദൽഹി- തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാക്കും എതിരായ പരാതിയിൽ ഈ മാസം ആറിന് മുമ്പ് തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദ്ദേശം നൽകി. നരേന്ദ്ര മോഡി, അമിത് ഷാ എന്നിവർ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതികളിലാണ് സുപ്രീം കോടതി ഉത്തരവ്.  ഇരുവർക്കും എതിരായ ഒൻപത് പരാതികളിലാണ് ഇനി തീരുമാനം എടുക്കേണ്ടത്. തിങ്കളാഴ്ച ഹർജി പരിഗണിക്കാൻ മാറ്റി. അതിന് മുമ്പ് പരാതികളിൽ തീരുമാനം എടുക്കാനാണ് കമ്മീഷനോട് നിർദേശം നൽകിയത്. മോഡി, അമിത് ഷാ എന്നിവർക്ക് എതിരെ 11 പരാതികൾ നൽകിയെന്നും രണ്ട് എണ്ണത്തിൽ മാത്രം ആണ് തീരുമാനം ആയതെന്നും പരാതിക്കാർക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്്‌വി വാദിച്ചു. എന്നാൽ, ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് 16ന് ആണ് പരാതി ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
 

Latest News