ഇന്ത്യക്ക് വൻനേട്ടം; മസൂദ് അസ്ഹർ ആഗോള ഭീകരൻ

ന്യൂയോർക്ക്- പാക്കിസ്ഥാൻ ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ യു.എൻ ഉൾപ്പെടുത്തി. മസൂദ് അസ്ഹറിനെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ അവസാനനിമിഷം വരെ എതിർത്ത ചൈന തങ്ങളുടെ തീരുമാനം മാറ്റിയതിനെ തുടർന്നാണിത്. നയതന്ത്രപരമായി ഇന്ത്യക്ക് വലിയ നേട്ടമാണിത്. ഇതോടെ മസ്ഹറിന്റെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കും. സ്വത്തുക്കളും കണ്ടുകെട്ടും. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനൊപ്പം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും നിലകൊണ്ടു.

Latest News