Sorry, you need to enable JavaScript to visit this website.

ഫോനി ചുഴലിക്കാറ്റിന് ശക്തിയേറുന്നു; വെള്ളിയാഴ്ച ഒഡീഷ തീരം തൊടുമെന്ന് മുന്നറിയിപ്പ്

ന്യൂദല്‍ഹി- ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ബംഗാള്‍ ഉല്‍ക്കടലില്‍ തെക്കുകിഴക്കായി കൂടുതല്‍ ശക്തിപ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. വെള്ളിയാഴ്ച ഇത് ഒഡീഷ തീരത്തെത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് അടിച്ചുവീശുക എന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ, തമിഴ്‌നാട് അന്ധ്രാ പ്രദേശ് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സൈന്യത്തേയും നാവിക സേനയേയും ഏതു സാഹചര്യത്തേയും നേരിടാന്‍ സജ്ജരാക്കി നിര്‍ത്തിയിരിക്കുകയാണ്. ഒഡീഷ തീരത്തു നിന്നും ബംഗാള്‍ തീരത്തേക്കാണ് കാറ്റിന്റെ ദിശ. കഴിഞ്ഞ വര്‍ഷം ഒഡീഷയിലും ആന്ധ്രയില്‍ കനത്ത നാശം വിതച്ച തിത്‌ലി ചുഴലിക്കാറ്റിനേക്കാള്‍ തീവ്രമായിരിക്കും ഫോനിയെന്ന് അധികൃതര്‍ അറിയിക്കുന്നു.
 

Latest News