Sunday , January   26, 2020
Sunday , January   26, 2020

കള്ളവോട്ട് പണ്ടേ ഉള്ളത്-കാനം 

കോഴിക്കോട്- തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ കള്ളവോട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് യു ഡി എഫ് കള്ളവോട്ട് ആരോപണവുമായി രംഗത്ത് വരുന്നത് ഇത്രയും ദിവസം ഇവര്‍ എവിടെയായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. ഓരോ ബൂത്തിലുള്ള ഏജന്റുമാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ട് ആരോപണം സര്‍ക്കാറിന്റേയും ഉദ്യോഗസ്ഥരുടേയും തലയില്‍ വച്ച് കെട്ടരുതെന്നും കാനം വ്യക്തമാക്കി.

Latest News