Sorry, you need to enable JavaScript to visit this website.

രാഹുൽ ഇന്ത്യയിലാണ് ജനിച്ചതെന്ന് എല്ലാവർക്കുമറിയാം, കേന്ദ്ര നടപടി അസംബന്ധം-പ്രിയങ്ക

അമേത്തി- പൗരത്വ ആരോപണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി. ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ശുദ്ധഅസംബന്ധമാണെന്ന് ആരോപിച്ച പ്രിയങ്ക, രാഹുൽ ഇന്ത്യയിലാണ് ജനിച്ചതെന്ന് അറിയാത്ത ആരാണുള്ളതെന്ന് ചോദിച്ചു. രാഹുൽ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന അമേത്തി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചത്. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചെങ്കിലും പതിവു നടപടിക്രമം മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്.
 

Latest News