സഹോദരനെ ഉപദ്രവിച്ചതിനു പ്രതികാരമായി എട്ടു വയസ്സുകാരന്‍ പിഞ്ചു കുഞ്ഞിനെ കൊന്നു

ന്യുദല്‍ഹി- സഹോദരനെ ഉപദ്രവിച്ച പെണ്‍കുട്ടിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ എട്ടു വയസ്സുകാരന്‍ ബാലന്‍ അവളുടെ ഒന്നര വയസ് മാത്രം പ്രായമുള്ള സഹോദരനെ കൊലപ്പെടുത്തി. സൗത്ത് ദല്‍ഹിയിലെ ഫത്തേപൂര്‍ ബേറിയിലാണ് സംഭവം. ബാലന്റെ സഹോദരനെ ഏതാനം ദിവസം മുമ്പ് പെണ്‍കുട്ടി തള്ളിയിട്ടിരുന്നു. ഈ വീഴ്ചയില്‍ തല മുഴയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം പരിക്കേറ്റ കുട്ടിയുടെ സഹോദരനായ എട്ടു വയസ്സുകാരന് പെണ്‍കുട്ടിയോട് പ്രതികാര വാജ്ഞയുണ്ടായി. ഇതു തീര്‍ക്കാനാണ് പെണ്‍കുട്ടിയെ കുഞ്ഞനിയനെ ബാലന്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച കുഞ്ഞിനെ കാണാനില്ലെന്ന പരാതിയ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വീടിന്റെ മുകളില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ഒന്നര വയസ്സുള്ള കുട്ടി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിലാണ് കുഞ്ഞിനെ കാണാതായത്. അയല്‍ വീട്ടിലെ ഒരു ബാലനേയും ഇതേസമയം കാണാതായത് സംശയത്തിനിടയാക്കി. തിരച്ചിലിനിടെ ഒന്നര വയസ്സുകാരന്റെ മൃതദേഹം സമീപത്തെ ഒരു അഴുക്കു ചാലില്‍ നിന്നും ലഭിച്ചു. മൃതദേഹത്തില്‍ മര്‍ദനമേറ്റ പരിക്കുകള്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ എയിംസ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കാണാതായ ബാലനേയും പോലീസ് കണ്ടെത്തി. കൊല നടത്തിയ ബാലനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
 

Latest News