Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.എസ് ബന്ധമുള്ള കാസർക്കോട് സ്വദേശി അറസ്റ്റിൽ

കൊച്ചി- ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കാസർക്കോട് നിന്ന് ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിച്ച റിയാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് എൻ.ഐ.എ പറയുന്നു. സമാനമായ രീതിയിൽ പുതുവർഷദിനത്തിൽ കേരളത്തിൽ വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ചാവേറാക്രമണത്തിന് പദ്ധതിയിട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിയ റിയാസ് അബൂബക്കറിനെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. കാസർക്കോട് സ്വദേശിയെ നാളെ കോടതിയിൽ ഹാജരാക്കും. 
അതിനിടെ, അഫ്ഗാനിലും സിറിയയിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയിൽ ചേക്കേറാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിന് ശ്രീലങ്കയിൽ പരിശീലനത്തിനുള്ള ഇടത്താവളം ഒരുക്കിയിരുന്നുവെന്ന് കണ്ടെത്തി. ഐ.എസിൽ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും പോകുന്നതിനായി നാടുവിട്ട സംഘം മാസങ്ങളോളം ശ്രീലങ്കയിലെ തീവ്രവാദ സംഘടനയുടെ രഹസ്യ കേന്ദ്രങ്ങളിൽ തങ്ങിയ ശേഷമാണ് അഫ്ഗാനിലേക്ക് എത്തിയതെന്ന് സംസ്ഥാന രഹസ്യാനേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയുമാണ് കണ്ടെത്തിയത്. ശ്രീലങ്കയിൽ താമസിപ്പിച്ചു തീവ്രമായ പരിശീലനം പൂർത്തീകരിച്ച് യെമൻ വഴിയാണ് സംഘത്തെ ഐ.എസിലേക്ക് കയറ്റിവിട്ടത്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്നും നാടുവിട്ട സംഘവും ശ്രീലങ്കയിൽ തങ്ങി ഏറെക്കാലം താമസിച്ചു പരിശീലനം നടത്തിയിരുന്നു. തീവ്രവാദ സംഘടനയിൽ ആകൃഷ്ടരായ മലയാളികൾക്ക് ശ്രീലങ്ക സുരക്ഷിതമായ ഇടത്താവളവുമായിരുന്നു. വിസാ രജിസ്‌ട്രേഷനും പരിശോധനയും ഇല്ലാതെ യെമൻ വഴി എളുപ്പം അഫ്ഗാനിൽ എത്താമെന്ന കാരണത്താലാണ് തീവ്രവാദ സംഘടനയുടെ റിക്രൂട്ടിംഗ് ഏജൻസി ആളുകളെ ലങ്ക വഴി ഐ.എസിലെത്തിച്ചത്. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയായ അബ്ദുൽ റാഷിദ് അബ്ദുല്ലയാണ് വടക്കൻ കേരളത്തിലെ 21 ഓളം പേരെ ഐ.എസിൽ ചേർക്കുന്നതിന് നാല് വർഷം മുമ്പ് ശ്രീലങ്കയിൽ എത്തിച്ചിരുന്നത്. അബ്ദുൽ റാഷിദ് ആയിരുന്നു റിക്രൂട്ടിംഗ് സംഘത്തിന്റെ തലവൻ. പടന്നയിലെ അഷ്ഫാഖ് മജീദ് ഇയാളുടെ പ്രധാന കൂട്ടാളിയായിരുന്നു. ഇരുവരും കൂടെയുള്ള മറ്റു മലയാളികളും ഇപ്പോൾ കാബൂളിൽ ഉണ്ടെന്നാണ് എൻ.ഐ.എക്ക് ലഭിച്ച വിവരം. പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ ഐ.എസിൽ ചേർന്ന മൂന്ന് പേർ ഇതിനകം തന്നെ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവരെ കുറിച്ച് പിന്നീട് വിവരമൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. പലരും കൊല്ലപ്പെട്ടെന്നാണ് വിവരം. കേരളത്തിലെ ഇവരുടെപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് അബ്ദുൽ റാഷിദും ഇയാളുടെ ഭാര്യ എറണാകുളം സ്വദേശിനിയായ സോണി സെബാസ്റ്റ്യനുമാണ്. കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള ആളുകളുമായി ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയും പറയുന്നു. 


 

Latest News