വിശുദ്ധ റമദാന്‍: ഹറമില്‍ 21,000 പുതിയ കാര്‍പെറ്റുകള്‍ വിരിക്കുന്നു

മക്ക - വിശുദ്ധ റമദാൻ പ്രമാണിച്ച് ഹറമിൽ പുതിയ കാർപെറ്റുകൾ വിരിക്കുന്നു. ആകെ 21,000 പുതിയ കാർപെറ്റുകളാണ് വിരിക്കുന്നത്. ഹറമിനകത്തും മുറ്റങ്ങളിലും പുതിയ കാർപെറ്റുകൾ വിരിക്കുന്നുണ്ട്. സൗദിയിൽ നിർമിച്ച ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള കാർപെറ്റുകളാണ് ഹറമിലേക്ക് വേണ്ടി ലഭ്യമാക്കിയിരിക്കുന്നതെന്ന് ഹറംകാര്യ വകുപ്പിനു കീഴിലെ സേവനകാര്യ വിഭാഗം മേധാവി മുഹമ്മദ് അൽജാബിരി പറഞ്ഞു. തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മുന്തിയ സേവനങ്ങൾ നൽകുന്നതിനുള്ള ഹറംകാര്യ വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഹറമിൽ പുതിയ കാർപെറ്റുകൾ വിരിക്കുന്നത്. 

Latest News