Sorry, you need to enable JavaScript to visit this website.

വരാണസിയിൽ എസ്.പിയുടെ സർജിക്കൽ സ്‌ട്രൈക്ക്; മോഡിക്കെതിരെ മുൻ സൈനികൻ

വരാണസി- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വരാണസി ലോക്‌സഭ മണ്ഡലത്തിൽ സമാജ് വാദി പാർട്ടിയുടെ സർജിക്കൽ സ്‌ട്രൈക്ക്. നേരത്തെ ഇവിടെ പ്രഖ്യാപിച്ചിരുന്ന ശാലിനി യാദവിനെ മാറ്റി മുൻ സൈനികൻ തേജ് ബഹാദൂർ യാദവിനെ എസ്.പി സ്ഥാനാർത്ഥിയാക്കി. ജവാൻ-ചൗക്കിദാർ മത്സരത്തിനാണ് വരാണസിയെ എസ്.പി മാറ്റിയത്. രാജ്യത്തിലെ കർഷകർക്കും ജവാൻമാർക്കും വേണ്ടി സമാജ് വാദി പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കുന്നുവെന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തേജ് ബഹാദൂർ വ്യക്തമാക്കി. സൈന്യത്തിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നാരോപിച്ച് 2017-ൽ വീഡിയോ സന്ദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് സൈന്യത്തിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹദൂർ. 2014-ൽ മോഡി സർക്കാർ അധികാരത്തിലെത്തുമ്പോൾ അഴിമതി അവസാനിക്കുമെന്ന് ജനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അങ്ങിനെ സംഭവിച്ചില്ലെന്നും നേരത്തെ തേജ് ബഹാദൂർ പ്രതികരിച്ചിരുന്നു.
 

Latest News