കോഴിക്കോട്- ലോക്‌സഭ മണ്ഡലത്തിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ തനിക്ക് വോട്ട് മറിച്ചുവെന്ന് കോഴിക്കോട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ് ബാബു ആവർത്തിച്ചു. ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി. 2009-ൽ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ എം.കെ രാഘവനോട് മത്സരിച്ച മുഹമ്മദ് റിയാസ് 815 വോട്ടിനാണ് തോറ്റത്. ഈ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിച്ച പ്രദീപ് കുമാറിന്റെ നിസഹകരണമാണ് തന്റെ പരാജയത്തിലേക്ക് നയിച്ചത് എന്നാണ് റിയാസിന്റെ ആരോപണം. റിയാസിന്റെ അനുയായികൾ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും പ്രദീപ് കുമാറിനെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയെന്നും പ്രകാശ് ബാബു പറയുന്നു. ഇവർ നേരിട്ട് ഇടപെട്ടാണ് തനിക്ക് വോട്ട് മറിച്ചത്. ആവശ്യെങ്കിൽ ഇക്കാര്യത്തിൽ തെളിവുകൾ പുറത്തുവിടുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.






