മക്ക- വിശുദ്ധ റമദാനിൽ പുണ്യനഗരികളായ മക്കയെയും മദീനയെയും ബന്ധിപ്പിച്ച് എല്ലാ ദിവസവും ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഹറമൈൻ ഹൈ സ്പീഡ് റെയിൽ അതോറിറ്റി അറിയിച്ചു. അധിക ട്രെയിൻ സർവീസുകൾ കൂടി ഉൾപ്പെടുത്തിയ പുതിയ ഷെഡ്യൂൾ മെയ് ആറ് മുതൽ പ്രാബല്യത്തിൽ വരും.
ഇരുഹറമുകളിലേക്കുമുള്ള സന്ദർശകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്നും അതോറിറ്റി വിശദമാക്കി. മക്ക, ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നീ നാല് കേന്ദ്രങ്ങളെ
ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകളിൽ ഓൺലൈൻ വഴിയോ ടോൾ ഫ്രീ നമ്പറായ 920004433 വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാനും വാങ്ങുന്നതിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. 2018 സെപ്റ്റംബർ മാസത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് കിംഗ് അബ്ദുല്ല എക്‌സ്പ്രസ് ട്രെയിൻ പദ്ധതി ഉദ്ഘാടനം ചെയ്തത്.