Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുറൈഫിൽ മദ്യപിച്ച് അടിപിടി; ഇന്ത്യക്കാരടക്കം ഒമ്പത് പേർ പിടിയിൽ

തുറൈഫ്- മദ്യം നിർമിക്കുകയും മദ്യപാനത്തിനു ശേഷം അടിപിടി കൂടുകയും ചെയ്ത ഇന്ത്യക്കാരടങ്ങുന്ന ഒമ്പതംഗ സംഘം പോലീസ് പിടിയിൽ. തുറൈഫ് വഅദ ശിമാലിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി സൈറ്റിലാണ് സംഭവം. 
വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ നടന്ന മദ്യസേവക്കിടെ സംഘം പരസ്പരം തർക്കത്തിൽ ഏർപ്പെടുകയും രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. സമീപം താമസിക്കുന്ന തൊഴിലാളികളാണ് സംഭവം പോലീസിനെ അറിയിച്ചത്. സംഘത്തിൽ ഇന്ത്യക്കാർക്കു പുറമെ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളുമുണ്ട്. അടിപിടിയിൽ സംഘത്തിലെ എല്ലാവർക്കും സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്. പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ഇവർ ഇപ്പോൾ ലോക്കപ്പിലാണ്.                                                       -സയ്യിദ് മുഹമ്മദ് 
 

Tags

Latest News