റമദാനില്‍ മക്ക കവാടങ്ങളില്‍ അഞ്ച് പാര്‍ക്കിംഗുകള്‍; 45,000 കാറുകള്‍ നിര്‍ത്തിയിടാം

മക്ക - വിശുദ്ധ റമദാനില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകടക്കമുള്ളവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളില്‍ നഗരസഭ അഞ്ചു പാര്‍ക്കിംഗുകള്‍ സജ്ജീകരിക്കുന്നു. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (സാപ്റ്റ്‌കോ) യുമായും ട്രാഫിക് ഡയറക്ടറേറ്റുമായും സഹകരിച്ചാണ് പാര്‍ക്കിംഗുകള്‍ സജ്ജീകരിക്കുന്നത്.

മക്ക-അല്‍സൈല്‍ എക്‌സ്പ്രസ്‌വേയിലെ അല്‍ശറായിഅ് പാര്‍ക്കിംഗ്, മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയിലെ ശുമൈസി പാര്‍ക്കിംഗ്, മക്ക-മദീന എക്‌സ്പ്രസ്‌വേയിലെ അല്‍നവാരിയ പാര്‍ക്കിംഗ്, മക്ക-അല്‍ഹദ റോഡിലെ അല്‍കര്‍ പാര്‍ക്കിംഗ്, മക്ക-ലൈത്ത് റോഡിലെ പാര്‍ക്കിംഗ് എന്നിവയാണ് തീര്‍ഥാടകര്‍ക്കു വേണ്ടി സജ്ജീകരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും 24 മണിക്കൂറും സാപ്റ്റ്‌കോ ബസ്, ടാക്‌സി സര്‍വീസുകളുണ്ടാകും. അഞ്ചു പാര്‍ക്കിംഗുകള്‍ക്കായി മൊത്തം 15 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഇവിടങ്ങളില്‍ ആകെ 45,000 ലേറെ കാറുകള്‍ നിര്‍ത്തിയിടുന്നതിന് സാധിക്കും.

 

 

Latest News