പാക്കിസ്ഥാനുമേല്‍ യു.എസ് വിസാ ഉപരോധം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിസ നിഷേധിക്കും

വാഷിങ്ടണ്‍- അനധികൃത താമസക്കാരേയും നാടുകടത്താന്‍ തീരുമാനിച്ച പൗരന്മാരേയും തിരികെ കൊണ്ടു പോകാത്തതിനെ തുടര്‍ന്ന് പാക്കിസ്ഥാനുമേല്‍ അമേരിക്കയുടെ വിസാഉപരോധം. സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍ അടക്കമുള്ളവര്‍ക്ക് വിസ അനുവദിക്കില്ലെന്ന് യു.എസ് അധികൃതര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

പാക്കിസ്ഥാനിലെ കോണ്‍സുലാര്‍ സേവനങ്ങള്‍ തുടരുമെങ്കിലും ഈ മാസം 22 ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം പാക്കിസ്ഥാനികളുടെ വിസ അപേക്ഷകള്‍ തടഞ്ഞുവെക്കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

നാടുകടത്തുന്ന അനധികൃത താമസക്കാരെ തിരികെ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്ക വിസാ ഉപരോധം ഏര്‍പ്പെടുത്തുന്ന പത്താമത്തെ രാജ്യമാണ് പാക്കിസ്ഥാന്‍.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമാണ് എട്ട് രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പാക്കിസ്ഥാനും ഘാനയുമാണ് ഏറ്റവും ഒടുവില്‍ ഇടംപിടിച്ചത്.

 

Latest News