ഗവിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് 

പത്തനംതിട്ട- കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്. ഏപ്രില്‍ 29, 30, മേയ് ഒന്ന് എന്നീ ദിവസങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ന്യൂനമര്‍ദത്തെ തുടര്‍ന്നു ശക്തമായ മഴയ്ക്കും മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

Latest News