Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച  നിലയില്‍ എയര്‍ പിസ്റ്റള്‍ 

തിരുവനന്തപുരം- തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെര്‍മിനലിനുള്ളിലെ ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ വച്ചിരുന്ന ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു എയര്‍ പിസ്റ്റള്‍ കണ്ടെത്തി.  ദുബായിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് പിസ്റ്റള്‍ ഉപേക്ഷിച്ചതെന്ന് സിസിടിവിയില്‍ നിന്നും പോലീസിന് മനസിലായി. വിമാനത്താവളം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ ജീവനക്കാരിയാണ് എയര്‍ പിസ്റ്റള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ വിമാനത്താവളം അധികൃതരെ വിവരം അറിയിക്കുകയും ഉടനെതന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.പരിശോധനയില്‍ ഇത് സാധാരണ ഉപയോഗിക്കുന്ന എയര്‍ പിസറ്റളാണെന്ന് അവര്‍ കണ്ടെത്തിയിരുന്നു. അങ്ങനെ ഇത് ആരാണ് ഉപേക്ഷിച്ചത് എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് എയര്‍ പിസറ്റള്‍ ഉപേക്ഷിച്ചയാളെ കണ്ടെത്തിയത്.വിമാനത്താവളത്തിലെ പരിശോധന ഭയന്നാണ് ഇയാള്‍ പിസ്റ്റള്‍ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദുബായിലേക്ക് സന്ദര്‍ശക വിസയില്‍ പോയ ആളാണ് പിസ്റ്റള്‍ ഉപേക്ഷിതെന്നും പോലീസ് പറഞ്ഞു.

Latest News