യാത്രക്കാരിക്ക് ഒരു രൂപ ചെലവില്‍ സുഖ പ്രസവം 

മുംബൈ-ട്രെയിന്‍ യാത്രക്കിടെ പ്രസവവേദന അനുഭവിച്ച യുവതിക്ക് സുഖപ്രസവം നടന്നത് ഒരു രൂപ ക്ലിനിക്കില്‍. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും ഇത് നടന്ന സംഭവമാണ്. പൂജ ചൗഹാന്‍ എന്ന യുവതിയ്ക്കാണ് ട്രെയിന്‍ യാത്രക്കിടെ ഇങ്ങനൊരു അനുഭവമുണ്ടായത്. പൂജ കൊങ്കണ്‍ കന്യാ എക്‌സ്പ്രസില്‍ മുംബൈയ്ക്ക് പോകുമ്പോഴായിരുന്നു പ്രസവവേദന ഉണ്ടായത്.  
ഉടന്‍തന്നെ ട്രെയിനിലുള്ളവര്‍ അധികൃതരെ വിവരം അറിയിച്ചു. ട്രെയിന്‍ താനെ സ്‌റ്റേഷനിലെത്തിയപ്പോള്‍ അധികൃതര്‍ ഒരു രൂപ ക്ലിനിക്കില്‍ യുവതിയെ പ്രവേശിപ്പിച്ചു. 
അങ്ങനെ ട്രെയിന്‍ യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഒരു രൂപ ക്ലിനിക്കില്‍ സുഖപ്രസവം നടന്നു. യുവതിയ്ക്ക് ജനിച്ചത് ആണ്‍കുഞ്ഞാണ്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest News