Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിന് മണിപ്പൂരില്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ തീയിട്ടു നശിപ്പിച്ചു

ഇംഫാല്‍- ആറു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെ മണിപ്പൂരിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകളില്‍ ഒന്ന് ആക്രമികള്‍ അഗ്നിക്കിരയാക്കി. കാക്ചിങ് ജില്ലയിലെ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ആക്രമികള്‍ നശിപ്പിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 മുറികള്‍ കത്തിനശിച്ചു. ഇവയില്‍ രണ്ടു മുറികളിലുണ്ടായിരുന്ന പ്രധാന രേഖകളും ഫയലുകളും ഉപകരണങ്ങളും നശിച്ചതായും പ്രിന്‍സിപ്പല്‍ ഫാദര്‍ ഡൊമിനിക് പറഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ട ആറു വിദ്യാര്‍ത്ഥികള്‍ ഒരു പ്രാദേശിക സംഘടനയുമായി ചേര്‍ന്ന് സ്‌കൂളിനു തീയിട്ടതെന്ന് സംശയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആറു കുട്ടികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ഈ സംഘടന എതിര്‍ത്തിരുന്നു. ഒരു ടീച്ചറെ സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുകയും സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയും ചെയ്തതിനാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. ഒരാഴ്ച മുമ്പാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. എങ്കിലും ഇവരെ ക്ലാസിലിരിക്കാന്‍ അനുവദിച്ചിരുന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ലെത്‌പോ ഹോകിപ് പറഞ്ഞു.
 

Latest News