Sorry, you need to enable JavaScript to visit this website.

പ്രിയങ്കയുടെ തോളിൽ കയ്യിട്ട് കളിയാക്കി രാഹുൽ; വൈറലായി വീഡിയോ

ന്യൂദൽഹി- ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിമാനതാവളത്തിൽ കണ്ടുമുട്ടിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും സ്‌നേഹം പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. കാൺപുർ വിമാനതാവളത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഫെയ്‌സ്ബുക്ക് പേജിലൂടെ രാഹുൽ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. യുപിയിൽ വിവിധ പരിപാടികൾക്കായി പോകുകയായിരുന്നു ഇരുവരും.

'താൻ ദൂരയാത്രയ്ക്ക് ചെറിയ ഹെലികോപ്ടറിലാണ് സഞ്ചരിക്കുന്നതെന്നും എന്നാൽ എന്റെ സഹോദരി ചെറിയ യാത്രകൾക്ക് വലിയ ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നതെന്നും' രാഹുൽ പ്രിയങ്കയെ കളിയാക്കി പറയുന്നത് വീഡിയോയിൽ കാണാം. പ്രിയങ്കയുടെ തോളിൽ കയ്യിട്ട് ക്യാമറക്ക് മുന്നിലെത്തിയാണ് രാഹുൽ സഹോദരിയെ കളിയാക്കുന്നത്. രാഹുൽ സംസാരിക്കുന്നതിനിടെ മിണ്ടാതിരിക്ക് എന്ന് പറഞ്ഞ് പ്രിയങ്ക രാഹുലിന്റെ കയ്യിൽ തട്ടുന്നതും കാണാം.  കണ്ടുമുട്ടലിന് ശേഷം രാഹുൽ വിമാനത്തിലും പ്രിയങ്ക കാറിലുമായി പരിപാടികൾക്കായി പോകുന്നതും വീഡിയോയിൽ കാണാം
 

Latest News