ന്യൂദല്‍ഹി- ആഭ്യന്തര വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനകം റദ്ദാക്കുന്നതിനോ തീയതി മാറ്റുന്നതിനോ അധിക തുക ഈടാക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ തീരുമാനിച്ചു. മെയ് ഒന്നു മുതലാണ് ഇതിനു പ്രാബല്യം. ഒരാഴ്ചക്കു ശേഷമായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്ത വിമാനമെന്ന നിബന്ധന ബാധകമാണ്.
സിവില്‍ വ്യോമയാന ഡയരക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) ഫെബ്രുവരി 27 നു പുറത്തിറക്കിയ പാസഞ്ചര്‍ ചാര്‍ട്ടര്‍ അനുസരിച്ചാണ് എയര്‍ ഇന്ത്യയുടെ നടപടി. യാത്രക്കാരുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്നതാണ് പാസഞ്ചര്‍ ചാര്‍ട്ടര്‍.






