Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുലിന്റെ ഭൂരിപക്ഷം മൂന്നര ലക്ഷം കവിയും 

സുല്‍ത്താന്‍ ബത്തേരി-വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ചുരുങ്ങിയത് മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്കു കൂട്ടുന്നു. രാഹുല്‍ ഗാന്ധി ഇഫക്റ്റാണ് കേരളത്തിലെ ഉയര്‍ന്ന പോളിങ്ങിന് പിന്നില്‍ എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങ് ശതമാനം ഇതിന് ഉദാഹരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. വയനാട്ടില്‍ രാഹുലിന് മൂന്നര  ലക്ഷം ഭൂരിപക്ഷമാണ് ഇത്തവണ യുഡിഎഫിന്റെ  പ്രതീക്ഷ. മലപ്പുറത്ത് നിന്ന് മാത്രം ഒന്നരലക്ഷത്തിന് മുകളില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ വയനാട്ടില്‍ രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി ഇഫക്റ്റ് ഒന്ന്‌കൊണ്ട് മാത്രമാണ് പോളിങ്ങ് ശതമാനം ഉയര്‍ന്നതെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. വയനാട്ടിലെ  ബത്തേരിയിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയത്. ലീഗ് ശക്തി കേന്ദ്രങ്ങളിലും മികച്ച പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 

Latest News