പ്രധാനമന്ത്രിയുടെ വീട്ടിലും റെയ്ഡ് നടത്താം-മോഡി

സിദ്ധി(മധ്യപ്രദേശ്)- തെറ്റുചെയ്തിട്ടുണ്ടെങ്കിൽ പ്രധാനമന്ത്രിയായ തന്റെ വീട്ടിലും റെയ്ഡ നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മധ്യപ്രദേശിലെ സിദ്ധിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോഡി. രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ആയാദയനികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മോഡി. 
ഞങ്ങൾ രാഷ്്ട്രീയക്കാരാണ്. എന്തിനാണ് നിങ്ങൾ ഞങ്ങളെ പരിശോധിക്കുന്നത് എന്നാണ് ആദായനികുതി റെയ്ഡുകൾക്ക് ശേഷം കോൺഗ്രസ് ചോദിക്കുന്നത്. ഈ രാജ്യത്തെ നിയമം എല്ലാവർക്കും തുല്യമാണ്. മോഡി എന്തെങ്കിലും തെറ്റ് ചെയ്‌തെങ്കിൽ മോഡിയുടെ വീട്ടിലും റെയ്ഡ് നടത്തണമെന്നും മോഡി വ്യക്തമാക്കി. നിങ്ങളുടെ കാവൽക്കാരൻ വിശ്വസ്തനും ജാഗ്രതയുള്ളവനുമാണെന്നും അഴിമതി നടത്തിയവർ രക്ഷപ്പെടില്ലെന്നും മോഡി വ്യക്തമാക്കി.
 

Latest News