ഗൗതം ഗംഭീറിന് രണ്ടു വോട്ടര്‍ ഐഡികളെന്ന്; ആംആദ്മി പാര്‍ട്ടി പരാതി നല്‍കി

ന്യൂദല്‍ഹി- ഈയിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ദല്‍ഹി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍ വോട്ടര്‍ പട്ടികയില്‍ രണ്ടുതവണ ഉള്‍പ്പെട്ടതായി ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി തീസ് ഹസാരി കോടതിയില്‍ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്തു. രണ്ടു വോട്ടര്‍ ഐഡി കൈവസം വെക്കുന്നത് ക്രിമിനല്‍ കുറ്റമാമെന്നും ഗംഭീറിനെ ഉടനടി അയോഗ്യനാക്കണമെന്നും ആം ആദ്മി ഈസ്റ്റ് ദല്‍ഹി സ്ഥാനാര്‍ത്ഥി അതിശി മര്‍ലെന ആവശ്യപ്പെട്ടു. രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി രണ്ടു വോട്ടര്‍പട്ടികകളിലാണ് ഗംഭീര്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അതിശി പറഞ്ഞു.
 

Latest News