വയനാട്ടില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; കൊല്ലപ്പെട്ട രണ്ടു പേര്‍ കമിതാക്കളെന്ന് സംശയം

ബത്തേരി- ബത്തേരിക്കടുത്ത നായ്കുട്ടിയില്‍ വീടിനുള്ളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇളവന്‍ നാസറിന്റെ ഭാര്യ അമല്‍ (36), പെരിങ്ങോട്ടേല്‍ ബെന്നി (45) എന്നിവരാണ് മരിച്ചത്. നാസറിന്റെ വീട്ടില്‍ 1.15ഓടെയാണ് സംഭവം. ദേഹത്ത് തോട്ട കെട്ടി വച്ച് നാസറിന്റെ വീട്ടിലേക്ക് കയറിവന്ന ബെന്ന് അമലിനെ ചേര്‍ത്തു പിടിച്ച് തോട്ടയ്ക്ക് തീകൊളുത്തിയെന്നാണ് സംശയിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സംശയമുണ്ട്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

 സ്‌ഫോടനത്തിന്റെ തീവ്രതയില്‍ ഇരുവരുടേയും ശരീരം ചിന്നിച്ചിതറി. സംഭവം സമയത്ത് അമലിന്റെ ഭര്‍ത്താവ് നാസര്‍ പള്ളിയില്‍ പോയതായിരുന്നു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. സമീപത്തെ ഫര്‍ണിച്ചര്‍ കടയില്‍ മരപ്പണിക്കാരനായിരുന്നു മരിച്ച ബെന്നി. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

Latest News