Sorry, you need to enable JavaScript to visit this website.

ദേശീയ പതാകയിലെ പച്ചനിറം എന്തുചെയ്യും; ബി.ജെ.പി നേതാക്കളോട് തേജസ്വി യാദവ്

പട്‌ന- മുസ്ലിം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ച പതാകകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര മന്ത്രി ഗിരിരാജ് സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. അങ്ങനെയാണെങ്കില്‍ ദേശീയപതാകയിലെ പച്ചനിറം എന്തു ചെയ്യുമെന്നാണ് ബിഹാര്‍ പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വി ചോദിച്ചു. ഇക്കാര്യത്തില്‍ കൂടി ബി.ജെ.പി നേതാക്കള്‍ വിശദീകരണം നല്‍കണം.
ചില മുസ്ലിം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ച പതാകകള്‍ക്ക് പാകിസ്ഥാന്‍ പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും നിരോധിക്കണമെന്നുമാണ് ബിഹാറിലെ ബെഗുസരായില്‍ സ്ഥാനാര്‍ഥിയായ ഗിരിരാജ് സിങ് തെരഞ്ഞെടുപ്പുകമ്മിഷനോട് ആവശ്യപ്പെട്ടത്.
ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും സജീവപ്രവര്‍ത്തകനായ ഗിരിരാജിന് ത്രിവര്‍ണപതാകയ്ക്കുപകരം കാവിപ്പതാക കൊണ്ടുവരണമെന്നാണാഗ്രഹം. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങള്‍ അതിന് അതനുവദിക്കില്ല. പച്ചയും വെള്ളയും കാവി നിറവുമുള്ള ത്രിവര്‍ണ പതാകയ്ക്കുവേണ്ടി പോരാടും-തേജസ്വി പറഞ്ഞു.

 

Latest News