മമ്മുട്ടിക്കെതിരെ  കണ്ണന്താനം 

കൊച്ചി-ചലച്ചിത്ര താരം മമ്മൂട്ടിയെ വിമര്‍ശിച്ച് എറണാകുളം ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താന0. വോട്ട് ചെയ്ത ശേഷം മമ്മൂട്ടി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് കണ്ണന്താനത്തിന്റെ  വിമര്‍ശനം. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ പി രാജീവിനെയും ഹൈബി ഈഡനെയും അനുകൂലിച്ചായിരുന്നു മമ്മൂട്ടിയുടെ പ്രസ്താവന. മമ്മൂട്ടിയുടെ പ്രസ്താവന  അപക്വമാണെന്നും മമ്മൂട്ടിയെപ്പോലുള്ള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. താന്‍ മോഹന്‍ലാലിനെ മാത്രം സന്ദര്‍ശിച്ചതിലുള്ള അസഹിഷ്ണുതയായിരിക്കും പരാമര്‍ശത്തിന് പിന്നിലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചു.പിന്നീട്, മമ്മൂട്ടിയെ നേരിട്ട് വിളിച്ചെങ്കിലും പ്രസ്താവന തിരുത്താനോ ക്ഷമ ചോദിക്കാനോ അദ്ദേഹം തയാറായില്ലയെന്നും കണ്ണന്താനം വ്യക്തമാക്കി. താന്‍ ഒന്നുമില്ലെങ്കില്‍ ഒരു കേന്ദ്ര മന്ത്രിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.  'ഇവര്‍ രണ്ടു പേരും നമുക്ക് പ്രിയപ്പെട്ടവരാണെ'ന്നായിരുന്നു ഹൈബി ഈഡനെയും പി രാജീവിനെയും ഇരുവശത്തും നിര്‍ത്തിക്കൊണ്ട് മമ്മൂട്ടി പറഞ്ഞത്. 

Latest News