ശ്രീലങ്കയില്‍ പോലീസ് മേധാവിയോടും മന്ത്രിയോടും രാജി ആവശ്യപ്പെട്ടു

കൊളംബോ- ശ്രീലങ്കയില്‍ 359 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ പേരില്‍ പോലീസ് മേധാവിയോടും പ്രതിരോധ മന്ത്രിയോടും രാജി വെക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.

പ്രസിഡന്റുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടും ചാവേര്‍ ആക്രമണം തടയുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് പ്രസിഡന്റ് ഇവരോട് രാജി ആവശ്യപ്പെട്ടത്.

 

Latest News