തൃശ്ശൂർ- ഗുണ്ടാ അക്രമണത്തിൽ തൃശൂരിൽ രണ്ടു പേർ വെട്ടേറ്റ് കൊല്ലപ്പെട്ടു. മുണ്ടൂർ പാറപ്പുറത്താണ് രണ്ട് യുവാക്കൾ വെട്ടേറ്റ് മരിച്ചത്. ശ്യാം(24), ക്രിസ്റ്റി(25) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്നാണ് സംശയം. ബൈക്കിൽ സഞ്ചിരിക്കുകയായിരുന്നു ശ്യാമിനെയും ക്രിസ്റ്റിയെയും ടിപ്പർ ലോറിയിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കഞ്ചാവ് മാഫിയയുടെ അക്രമങ്ങൾ കൂടിവരുന്നതായ് റിപ്പോർട്ടുണ്ട്. കഞ്ചാവ് മാഫിയ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.