ബിജെപി വിട്ട ദളിത് എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍

ന്യൂദല്‍ഹി- നോര്‍ത്ത് വെസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം  നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി വിട്ട ദളിത് എം.പി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങള്‍ക്ക് താന്‍ എന്നും എതിരായിരുന്നുവെന്നും ബിജെപി ഒരു ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസില്‍ ചോര്‍ന്നതിനു പിന്നാലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേരിലെ 'ചൗക്കിദാര്‍' എന്ന വിശേഷണവും നീക്കം ചെയ്തു. ഞാന്‍ മിണ്ടാതിരിക്കാത്തതാണ് പ്രശ്‌നമെന്നും പാര്‍ട്ടിക്കുള്ളില്‍ മിണ്ടാതെ ഇരുന്നാള്‍ പ്രധാനമന്ത്രിവരെ ആകാമെന്നും അദ്ദേഹം ബിജെപിയെ കൊട്ടി.
 

Latest News