സണ്ണി ഡിയോളിനെ യുവാവാക്കി; മന്ത്രി നിര്‍മലാ സീതാരാമന് ട്രോള്‍ പൂരം

ന്യൂദല്‍ഹി- തന്നെക്കാള്‍ പ്രായമുള്ള നടന്‍ സണ്ണി ഡിയോളിനെ ചെറുപ്പക്കാരനാക്കിയ പ്രതിരേധ മന്ത്രി നിര്‍മലാ സീതാരാമനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. ബി.ജെ.പിയില്‍ ചേര്‍ന്ന സണ്ണി ഡിയോളിനെ സ്വാഗതം ചെയ്തുകൊണ്ടാണ് 62 കാരനെ മന്ത്രി യുവാവാക്കിയത്.
യുവ കലാകാരനോ, അങ്ങേര്‍ക്ക് നിങ്ങളേക്കാള്‍ പ്രായമുണ്ടെന്ന് പറഞ്ഞാണ് ട്രോളുകള്‍. മന്ത്രി നിര്‍മലാ സീതാരാമന്റെ പ്രായം 59 വയസ്സാണ്.

ബി.ജെ.പിയില്‍ ചേര്‍ന്ന സണ്ണി ഡിയോള്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍നിന്ന് മത്സരിക്കുമെന്നാണ് സൂചന.

 

Latest News