Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീലങ്ക ഭീകരാക്രമണം ഉത്തരേന്ത്യയില്‍  വോട്ടാക്കി മാറ്റാന്‍ ബി.ജെ.പി 

ലഖ്‌നൗ-ശ്രീലങ്കയിലെ തീവ്രവാദി ആക്രമണവും വോട്ടാക്കി മാറ്റാന്‍ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഉത്തരേന്ത്യയില്‍ ഈ വിഷയം ഉന്നയിക്കുന്നത്. വരും ദിവസങ്ങളില്‍ ശ്രീലങ്കന്‍ സ്‌ഫോടനം കൂടുതല്‍ ശക്തമായ ക്യാംപെയിനായി ഉയര്‍ത്തി കൊണ്ടുവരാനാണ് സംഘപരിവാര്‍ തീരുമാനം.
ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ പോലും മരണം വിതറിയ ഭീകരത ഇന്ത്യന്‍ മണ്ണിലേക്ക് കയറാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും, നരേന്ദ്ര മോഡി സര്‍ക്കാറിനേ അത് സാധ്യമാകൂ എന്നുമാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്.ശ്രീലങ്കന്‍ സ്‌ഫോടനത്തോടെ വീണ്ടും പുല്‍വാമ ഭീകരാക്രമണവും ചര്‍ച്ചയായിട്ടുണ്ട്. ഭീകരതയെ അവരുടെ താവളത്തില്‍ ചെന്ന് നശിപ്പിക്കുന്ന ഇന്ത്യന്‍ പ്രത്യാക്രമണങ്ങളും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. രാജ്യം നേരിടുന്ന വലിയ ഭീഷണി ഭീകരതയാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി വികാരം അനുകൂലമാക്കാനാണ് ശ്രമം.

Latest News