Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദ്യ വോട്ടര്‍ തങ്ങള്‍ തന്നെ 

മലപ്പുറം- ഇത്തവണയും പതിവ് തെറ്റിയില്ല... വോട്ടെടുപ്പ് തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് മണ്ഡലത്തിലെ വിഐപി വോട്ടര്‍ എത്തി. തൊട്ടുപിന്നില്‍ സ്ഥാനാര്‍ത്ഥിയും. സംഭവം മലപ്പുറത്താണ്... പാണക്കാട് സികെഎംഎം സ്‌കൂളില്‍ ഇത്തവണയും പതിവ് തെറ്റിയില്ല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്, പതിവ് തെറ്റിക്കാതെ വരിയില്‍ ആദ്യ സ്ഥാനം പിടിച്ചത്. വരി നിന്ന്, കൃത്യം ഏഴ് മണിയ്ക്ക് തന്നെ തങ്ങള്‍ ചൂണ്ടു വിരലില്‍ മഷി പതിപ്പിച്ചു.
തങ്ങള്‍ക്ക് തൊട്ടു പിന്നില്‍ തന്നെ മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നു. ഒപ്പം മകന്‍ ആഷിഖും. രണ്ടാമനായി കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു. വോട്ട് ചെയ്തിറങ്ങിയ ഇരുവര്‍ക്കും തികഞ്ഞ വിജയ പ്രതീക്ഷ. ഇനി ഭൂരിപക്ഷം മാത്രമേ നോക്കേണ്ടൂ എന്ന് കുഞ്ഞാലിക്കുട്ടിയും തങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞു. മലപ്പുറത്ത് റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടുമെന്നാണ് ശിഹാബ് തങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ യുഡിഎഫ് തരംഗമെന്നും തങ്ങള്‍ പറയുന്നു. കനത്ത മത്സരം ഉണ്ടെന്ന് കരുതിയ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest News